india

മരണപ്പെട്ട സഹോദരിയെ കാണാന്‍പോയി, കാറില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ചു; തമിഴ്‌നാട്ടില്‍ മലയാളി യുവാവ് മരിച്ചു

By webdesk13

April 01, 2023

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശി പ്രസന്ന കുമാര്‍ (29) ആണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന കാറില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ചാണ് അപകടം. കൂടെ ഉണ്ടായിരുന്ന വണ്ടിപ്പെരിയാര്‍ സ്വദേശി അഖില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തേനി ജില്ലയിലെ ദേവദാനപ്പെട്ടിയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

തമിഴ്‌നാട്ടില്‍ താമസിക്കുന്ന സഹോദരി മരിച്ചപ്പോള്‍ കാണാന്‍ പോയതാണ് പ്രസന്നകുമാര്‍. യാത്രയ്ക്കിടെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ചാണ് അപകടം. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റാണ് പ്രസന്നകുമാറിന്റെ മരണം. മൃതദേഹം ഇപ്പോള്‍ തേനി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.