kerala

വാഹനാപകടത്തിൽ പരുക്കേറ്റ ബിനു അടിമാലി ആശുപത്രി വിട്ടു

By webdesk15

June 10, 2023

വാഹനാപകടത്തിൽ പരുക്കേറ്റ ബിനു അടിമാലി ആശുപത്രി വിട്ടു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നിന്നാണ് ബിനു അടിമാലി ചികിത്സ പൂർത്തിയാക്കി വീട്ടിലേക്ക് എത്തിയത്. ജൂൺ 5നാണ് ഹാസ്യതാരങ്ങളായ ബിനു അടിമാലി, കൊല്ലം സുധി എന്നിവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് കൊല്ലം സുധിയുടെ മരണം സംഭവിക്കുന്നത്. ഇവർ സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന താരങ്ങളായ ഉല്ലാസ്, മഹേഷ് എന്നിവർക്കും അപകടത്തിൽ പരുക്കേറ്റിരുന്നു. ഇവരുടെ പരുക്ക് ഗുരുതരമായിരുന്നില്ല.