More

പഴനിയില്‍ വാഹനപകടം; ഏഴു മരണം

By chandrika

May 09, 2018

 

തീര്‍ത്ഥാടനത്തിനു പോയ കോട്ടയം മുണ്ടക്കയം സ്വദേശികളായ ഏഴുപേര്‍ പഴനിയില്‍ വാഹനപകടത്തില്‍ മരിച്ചു. കോരുത്തോട് സ്വദേശി ശശി, ഭാര്യ വിജയമ്മ, സുരേഷ്, ഭാര്യ രേഖ, മകന്‍ മനു അഭിജിത്ത് സജിനി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ആദിത്യന്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ തമിഴനാട് രജിസ്‌ട്രേഷനുള്ള ഒരു ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോരുത്തോടുള്ള രണ്ട കുടുംബങ്ങളിലെ ഏഴ് അംഗങ്ങളാണ് മരിച്ചത്. രണ്ടു പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. പഴനി ആയക്കുടിയില്‍ അര്‍ധരാത്രി 12 മണിയോടെയായിരുന്നു അപകടം.