crime

വിവിധ അക്രമക്കേസുകളിൽ പ്രതി; സിപിഎം പ്രവർത്തകനെ കാപ്പ ചുമത്തി നാടുകടത്തി

By webdesk13

October 21, 2023

വിവിധ അക്രമക്കേസുകളിൽ പ്രതിയായ സിപിഎം പ്രവർത്തകനെ കാപ്പ ചുമത്തി നാടു കടത്തി. പാനൂർ ബേസിൽ പീടികയിലെ കെ.എം. ശ്രീലാലിനെ (31) ആണ് പൊലീസ് നാടുകടത്തിയത്.

പാനൂർ പൊലീസ് ഇൻസ്പെക്ടർ എം.പി.ആസാദ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡിഐജിയുടേതാണ് ഉത്തരവ്. ഒരു വർഷത്തേക്കാണ് നടപടി.

നെടുമ്പാശേരിയിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിലും ചൊക്ലി സ്റ്റേഷനിൽ യുവാവിനെ അടിച്ചു പരുക്കേൽപ്പിച്ച കേസിലും പാനൂർ സ്റ്റേഷൻ പരിധിയിൽ ആയുധം കൈവശം  വച്ച കേസിലും ഇയാൾ പ്രതിയാണ്.