crime

തിരുവനന്തപുരത്ത് കോടതിയില്‍ സാക്ഷി പറയാനെത്തിയ ആളെ പ്രതി കുത്തി വീഴ്ത്തി

By webdesk14

August 21, 2023

തിരുവനന്തപുരം: സാക്ഷി പറയാനെത്തിയ ആളെ കോടതി വളപ്പില്‍ വച്ച് പ്രതി കുത്തി. പേരൂര്‍ക്കട സ്വദേശിയെ വീട് ആക്രമിച്ച കേസിലെ പ്രതി വിമലാണ് കേസിലെ നാലാം സാക്ഷി സന്ദീപിനെ വഞ്ചിയൂര്‍ കോടതി വളപ്പില്‍വച്ച് കുത്തിയത്. 2014ല്‍ പേരൂര്‍ക്കട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് വിമലും ജോസും. ഇരുവരും ജാമ്യത്തിലായിരുന്നു.

ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി (പതിനൊന്ന്) കേസ് പരിഗണിക്കുമ്പോള്‍ സാക്ഷി പറയാനെത്തിയ സന്ദീപിനെയാണ് കോടതി വളപ്പില്‍ കത്തി ഉപയോഗിച്ച് ശരീരത്തിന്റെ പുറകുവശത്ത് കുത്തിയത്. പൊലീസെത്തി വിമലിനെ അറസ്റ്റു ചെയ്തു. സന്ദീപിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.