crime

ഓട്ടിസം ബാധിതനായ 14കാരനെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും

By webdesk14

April 05, 2023

തിരുവനന്തപുരത്ത് ഓട്ടിസം ബാധിതനായ 14കാരനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 7 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും. സംഭവത്തില്‍ വെള്ളനാട് സ്വദേശി വിമല്‍കുമാറിനെയാണ് തിരുവനന്തപുരം പ്രത്യക കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്നും ജഡ്ജി ആജ് സുദര്‍ശന്‍ വിധി ന്യായത്തില്‍ പറയുന്നു. പിഴ അടച്ചാല്‍ അത് കുട്ടിക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നുണ്ട്.

ബസ് ഡ്രൈവറായ പ്രതി വള്ളക്കടവില്‍ വച്ചു കുട്ടിയെ ബസ്സിനുള്ളില്‍ ബലം പ്രയോഗിച്ചു കയറ്റി പീഡിപ്പിക്കുകയായിരുന്നു. 2013 സെപ്റ്റംബര്‍ 20ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.