kerala

അചുതാനന്ദന്‍ എന്ന സമര സ്മരണ

By webdesk18

July 22, 2025

സഫാരി കെ സൈനുല്‍ ആബിദീന്‍

സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും ഉയര്‍ന്നു വന്ന നേതാവായിട്ടാണ് വി.എസ് അചുതാന്ദന്‍ എന്നും ഓര്‍ക്കപ്പെടുക. ഇടതുപക്ഷ നേതാവായിരുന്നെങ്കിലും അദ്ദേഹത്തിന് കേരളത്തിലെ ജനങ്ങളുടെ വിപ്ലവ മനസ്സുകളില്‍ എന്നും ഒരു സ്ഥാനമുണ്ടായിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പുന്നപ്ര-വയലാര്‍ സമരനായകനുമായി, ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായി അദ്ദേഹം എന്നും ഓര്‍ക്കപ്പെടും.