kerala

ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് എ സി മൊയ്തീന്‍ ; മുൻ‌കൂർ ജാമ്യത്തിന് ശ്രമം

By webdesk15

September 19, 2023

എ സി മൊയ്തീന്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. പുലര്‍ച്ചെ തിരുവനന്തപുരത്തെത്തിയ മൊയ്തീന്‍ ഇന്ന് നിയമസഭാംഗങ്ങള്‍ക്കുള്ള ഓറിയന്റേഷന്‍ പരിപാടിയില്‍ പങ്കെടുക്കും. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൊയ്തീന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. അറസ്റ്റിന് സാധ്യതയുള്ളതിനാല്‍ എസി മെയ്തീന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്.