kerala

കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍; സര്‍വേ പൂര്‍ത്തിയായി

By webdesk14

August 11, 2023

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള സര്‍വേ പൂര്‍ത്തിയായി. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അതിര്‍ത്തി നിശ്ചയിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച് അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകും.

നെടിയിരുപ്പ് വില്ലേജില്‍ ഉള്‍പ്പെട്ട ഏഴര ഏക്കര്‍ ഭൂമിയും പള്ളിക്കല്‍ വില്ലേജില്‍ നിന്നും ഏഴ് ഏക്കര്‍ ഭൂമിയുമാണ് റണ്‍വേ നവീകരണത്തിനായി വേണ്ടത്. ഡിജിറ്റല്‍ സര്‍വേയിലൂടെയാണ് ഏറ്റെടുക്കുന്ന ഭൂമിയുടെ അതിര്‍ത്തി നിശ്ചയിച്ചത്.

വീടുകള്‍ നഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയാണ് നല്‍കുക. കൃഷി വിളകളുടെ നഷ്ടം കൃഷി വകുപ്പും മരങ്ങളുടെ വില വനം വകുപ്പും ഭൂമിയുടെ വില റവന്യൂ വകുപ്പും കെട്ടിടങ്ങളുടെ വില പൊതുമരാമത്ത് വകുപ്പും കണക്കാക്കും. ഇത് ക്രോഡീകരിച്ച ശേഷം ഓരോ കുടുംബങ്ങള്‍ക്കും ലഭിക്കുന്ന നഷ്ടപരിഹാര തുക എത്രയാണെന്ന് അറിയിക്കും.