kerala

സമൂഹമാധ്യമത്തിലൂടെ സഹപാഠികളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് അശ്ലീല കമന്റിട്ടു; വിദ്യാര്‍ഥിക്ക് എതിരെ നടപടി

By webdesk18

February 22, 2025

സമൂഹമാധ്യമത്തിലൂടെ സഹപാഠികളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് അശ്ലീല കമന്റിട്ട സംഭവത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിക്ക് എതിരെ നടപടി. പാലക്കാട് ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥി എസ് യദുവി (21) നെതിരെയാണ് കേസ് എടുത്തിട്ടുള്ളത്.

പ്രതി ഇന്‍സ്റ്റഗ്രാമില്‍ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്. സംഭവത്തില്‍ വിദ്യാര്‍ഥിയെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഭാരതീയ ന്യായസംഹിതയിലെ വകുപ്പ് 79, ഐ ടി ആക്ടിലെ 67-എ, കേരള പോലീസ് ആക്ട് 120 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.