നടനും പ്രേം നസീറിന്റെ മകനുമായ ഷാനവാസ് (71) അന്തരിച്ചു. വൃക്ക-ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1981ല്‍ പുറത്തിറങ്ങിയ ‘പ്രേമഗീതങ്ങള്‍’ എന്ന സിനിമയിലൂടെയാണ് ഷാനവാസ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 50ലധികം സിനിമകളില്‍ ഇതുവരെ അഭിനയിച്ചിട്ടുണ്ട്. 2015ല്‍ അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത ‘കുമ്പസാരം’ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.