kerala

നടൻ ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

By webdesk13

December 13, 2023

ചലച്ചിത്രതാരം ദേവന്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍. ദേവനെ ശ്രീനിവാസനെ സംസ്ഥാന വൈസ് പ്രസിഡന്റായി ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നാമനിര്‍ദേശം ചെയ്തു. 2021 ലാണ് ദേവന്റെ പാര്‍ട്ടിയായ ‘കേരള പീപ്പിള്‍സ് പാര്‍ട്ടി’ ബിജെപിയില്‍ ലയിച്ചത്. കെ.സുരേന്ദ്രന്‍ നയിച്ച ‘വിജയ് യാത്ര’യുടെ സമാപന വേദിയില്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്.