More

ദിലീപ് അനുകൂല വാദങ്ങള്‍; അഡ്വ.കെ രാംകുമാറിന്റെ ജാമ്യാപേക്ഷ ഇങ്ങനെ

By chandrika

July 20, 2017

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് റിമാന്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദം പൂര്‍ത്തിയായി കോടതി വിധി പറയാന്‍ മാറ്റിവെച്ചു.

അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പ്രതിഭാഗം അഭിഭാഷകന്‍ കെ രാംകുമാര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. പള്‍സര്‍ സുനിയുടെ മൊഴിമാത്രം കണക്കിലെടുത്ത ദിലീപിന്റെ അറസ്റ്റ് മതിയായ തെളിവുകളില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനായി കെ രാംകുമാര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസിലെ അന്തിമ റിപ്പോര്‍ട്ട് ഏപ്രിലില്‍ സമര്‍പ്പിക്കുമ്പോഴും ദിലീപ് പ്രതിയായിരുന്നില്ല. സിനിമാ ജീവിതം തകര്‍ക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തുന്നുവെന്ന് ദിലീപ് പരാതി നല്‍കിയതിനു പിന്നാലെയാണ് നടനെതിരെ പൊലീസ് തിരിഞ്ഞത്. കേസില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ജാമ്യഹര്‍ജിയില്‍ രാംകുമാര്‍ ചൂണ്ടിക്കാട്ടുന്നു.

ദിലീപിന്റെ അഭിഭാഷകന്‍ കെ രാംകുമാറിന്റെ വാദം ഇങ്ങനെ…