Connect with us

kerala

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു

അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

Published

on

പ്രശസ്ത നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ  അന്തരിച്ചു. അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കണ്ണൂർ സ്വദേശിയായ ശ്രീനിവാസൻ കൊച്ചി ഉദയംപേരൂരിലായിരുന്നു താമസം.

ദീർഘകാലമായി ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നെങ്കിലും അടുത്തകാലംവരെ വിവിധ പൊതുവേദികളിൽ അദ്ദേഹം സാന്നിധ്യമറിയിച്ചിരുന്നു. സാമൂഹിക പ്രസക്തിയുള്ള സിനിമകളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ ശ്രീനിവാസൻ നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ തനതായ മുദ്ര പതിപ്പിച്ചിരുന്നു.

മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പിന്നീട് അറിയിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലൈംഗികാതിക്രമ പരാതി: പി.ടി. കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് ഉത്തരവ്

തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അപേക്ഷയില്‍ വിധി പറയുക.

Published

on

തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തക നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി ഉത്തരവുണ്ടാകും. തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അപേക്ഷയില്‍ വിധി പറയുക. സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിക്കെതിരായ ഗുരുതര ആരോപണമാണിതെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

പരാതിക്കാരിയെ മുറിയിലേക്ക് വിളിച്ചുവരുത്തി ബലപ്രയോഗത്തിലൂടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ലൈംഗിക സ്വഭാവത്തോടെ കടന്നുപിടിച്ചതായി പൊലീസ് ജില്ലാ സെഷന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോര്‍ട്ടും കേസ് ഡയറിയും കോടതിയില്‍ ഹാജരാക്കി.

വാദത്തിനിടെ പരാതി നല്‍കുന്നതില്‍ ഉണ്ടായ കാലതാമസം പി.ടി. കുഞ്ഞുമുഹമ്മദിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. നവംബര്‍ ആറിന് നടന്നതായി പറയുന്ന സംഭവത്തില്‍ നവംബര്‍ 27നാണ് പരാതി നല്‍കിയതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം പരാതിയില്‍ താമസം സംഭവിച്ചതാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

കേസിലെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ഐ.എഫ്.എഫ്.കെ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന ജൂറി ചെയര്‍മാനായിരുന്ന സമയത്താണ് കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമം നടത്തിയതെന്നതാണ് സംവിധായികയുടെ പരാതി.

 

Continue Reading

Football

സൂപ്പര്‍ ലീഗ് കേരള; തൃശ്ശൂരിനെ കീഴടക്കി കണ്ണൂരിന് കിരീടം

എതിരില്ലാത്ത ഒരു ഗോളിനാണ് ജയം.

Published

on

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ രണ്ടാം സീസണില്‍ കിരീടമണിഞ്ഞ് കണ്ണൂര്‍ വാരിയേഴ്‌സ്. ഫൈനലില്‍ തൃശ്ശൂര്‍ മാജിക് എഫ്സിയെ കണ്ണൂര്‍ കീഴടക്കി. എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ കിരീടത്തിനായി ഇരുടീമുകളും പന്തുതട്ടിയപ്പോള്‍ ആദ്യ മിനിറ്റുകളില്‍ തന്നെ നിരവധി മുന്നേറ്റങ്ങളുണ്ടായി. 18-ാം മിനിറ്റില്‍ തന്നെ കണ്ണൂര്‍ മുന്നിലെത്തി. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് അസിയര്‍ ഗോമസാണ് കണ്ണൂരിന് ലീഡ് സമ്മാനിച്ചത്. എന്നാല്‍ തിരിച്ചടിക്കാന്‍ തൃശ്ശൂര്‍ മുന്നേറ്റം നടത്തിയെങ്കിലും സാധിച്ചില്ല. ആദ്യ പകുതി മുന്നിട്ടുനിന്ന കണ്ണൂര്‍ രണ്ടാം പകുതിയിലും പ്രതിരോധം കടുപ്പിച്ചു. ചുവപ്പ് കാര്‍ഡ് കിട്ടി പത്ത് പേരായി കളിച്ചാണ് കണ്ണൂര്‍ രണ്ടാം പകുതിയില്‍ പ്രതിരോധിച്ചത്.

ആദ്യ സീസണിലെ ചാമ്പ്യന്മാരും ഇത്തവണ പോയിന്റ് നിലയില്‍ ഒന്നാംസ്ഥാനക്കാരുമായ കാലിക്കറ്റ് എഫ്സിയെ സെമിഫൈനലില്‍ എതിരില്ലാത്ത ഒരുഗോളിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് കണ്ണൂര്‍ ഫൈനലിലെത്തിയത്. ഹോം ഗ്രൗണ്ട് എന്ന മുന്‍തൂക്കവും കണ്ണൂരിന് അനുകൂലമായി. കണ്ണൂര്‍ വാരിയേഴ്‌സിനെതിരെ സൂപ്പര്‍ ലീഗില്‍ തൃശ്ശൂര്‍ മാജിക് എഫ്‌സിക്ക് ഇതുവരെ ജയിക്കാന്‍ സാധിച്ചിട്ടില്ല. രണ്ടാം സീസണില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഒരുമത്സരം സമനിലയിലായി. മറ്റൊന്ന് കണ്ണൂര്‍ വാരിയേഴ്‌സ് വിജയിച്ചു.

Continue Reading

india

ജി റാം ജി ബില്‍; തൊഴിലുറപ്പ് പദ്ധതിയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു: ഹാരിസ് ബീരാന്‍ എംപി

വിബി-ജി റാം ജി ബില്‍ അവതരിപ്പിച്ച നടപടിക്കെതിരെ രാജ്യസഭയില്‍ രൂക്ഷവിമര്‍ശനവുമായി ഹാരിസ് ബീരാന്‍ എം.പി

Published

on

രണ്ട് പതിറ്റാണ്ടിലേറെയായി ഗ്രാമീണ മേഖലയുടെ കരുത്തായിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കി പകരം വികസിത് ഭാരത് – ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ (ഗ്രാമീണ്‍) അഥവാ വിബി-ജി റാം ജി ബില്‍ അവതരിപ്പിച്ച നടപടിക്കെതിരെ രാജ്യസഭയില്‍ രൂക്ഷവിമര്‍ശനവുമായി ഹാരിസ് ബീരാന്‍ എം.പി. വ്യാഴാഴ്ച അര്‍ദ്ധരാത്രി വരെ നീണ്ടുനിന്ന നാടകീയമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് മുസ്ലിം ലീഗ് പ്രതിനിധിയായ ഹാരിസ് ബീരാന്‍ ബില്ലിലെ അപകടകരമായ വ്യവസ്ഥകള്‍ അക്കമിട്ട് നിരത്തിയത്. തൊഴിലുറപ്പ് പദ്ധതിയെ ഒരു ‘അവകാശ’ അധിഷ്ഠിത നിയമത്തില്‍ നിന്നും വെറും ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയായി തരംതാഴ്ത്തുന്നത് രാജ്യത്തെ ദരിദ്രരോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബില്ലിന്റെ സാമ്പത്തിക ഘടനയില്‍ വരുത്തിയ മാറ്റമാണ് എം.പി പ്രധാനമായും ചൂണ്ടിക്കാട്ടിയത്. പഴയ നിയമപ്രകാരം തൊഴിലാളികളുടെ വേതനം പൂര്‍ണ്ണമായും (100%) കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നെങ്കില്‍, പുതിയ ബില്ലില്‍ ഇത് കേന്ദ്രവും സംസ്ഥാനങ്ങളും 60:40 എന്ന അനുപാതത്തില്‍ പങ്കിടണമെന്നാണ് വ്യവസ്ഥ. ഇത് കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും സാമ്പത്തിക പ്രതിസന്ധിയിലുള്ള സംസ്ഥാനങ്ങളില്‍ പദ്ധതിയുടെ നടത്തിപ്പ് അവതാളത്തിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനങ്ങള്‍ക്ക് മേല്‍ ഇത്ര വലിയ ബാധ്യത അടിച്ചേല്‍പ്പിക്കുന്നത് സഹകരണ ഫെഡറലിസത്തിന് വിരുദ്ധമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Continue Reading

Trending