പൂമരം ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ട് നടന്‍ കാളിദാസ് ജയറാം. മറ്റ് തടസ്സങ്ങളില്ലെങ്കില്‍ 2018 മാര്‍ച്ച് 9ന് പൂമരം റിലീസ് ചെയ്യുമെന്ന് കാളിദാസ് പറഞ്ഞു. സിനിമയിലെ പൂമരം എന്ന ഗാനം ഇറങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചിത്രം റിലീസ് ചെയ്തിരുന്നില്ല. ഇതിനെതിരെ കാളിദാസിന് നിരന്തരം ട്രോളുകളും വന്നിരുന്നു. പിന്നീട് കഴിഞ്ഞ ഡിസംബറില്‍ പുറത്തിറങ്ങുമെന്നും പറഞ്ഞെങ്കിലും അന്നും നടന്നില്ല. ഒടുവിലിതാ മാര്‍ച്ച് 9ന് റിലീസ് തിയ്യതി പ്രഖ്യാപിച്ച് കാളിദാസിന്റെ രംഗപ്രവേശം.’ദൈവം അനുഗ്രഹിച്ചാ മറ്റ് തടസ്സം ഒന്നുമില്ലെങ്കില്‍ 2018 മാര്‍ച്ച് 9ന് പൂമരം റിലീസ് ചെയ്യും. 2018ന്ന് വെച്ചില്ലെങ്കില്‍ ‘എല്ലാ വര്‍ഷവും മാര്‍ച്ച് 9 ഉണ്ടല്ലോ’ന്ന് പറയൂന്നറിയാം അതോണ്ടാ’-കാളിദാസ് പറഞ്ഞു. ഇതുവരെ ട്രോളിയവരെ തിരിച്ചൊന്നു ട്രോളിയിട്ടാണ് കാളിദാസിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.