Health

നെഞ്ചുവേദന; നടന്‍ കോട്ടയം നസീര്‍ ആശുപത്രിയില്‍

By webdesk14

February 27, 2023

നടന്‍ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് താരത്തെ കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഞായറാഴ്ച രാത്രി താരത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. അദ്ദേഹത്തെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കി. നിലവില്‍ ഐസിയുവിലാണെങ്കിലും ആരോഗ്യനില തൃപ്തികരമാണ്.