Film

നടന്‍ മനോബാല അന്തരിച്ചു

By webdesk14

May 03, 2023

നടനും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. കരള്‍ സമബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് രണ്ടാഴ്ചയായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മനോബാലയുടെ പെട്ടെന്നുള്ള വിയോഗം തമിഴ് സിനിമാലോകത്തെയാകെ ഉലച്ചിരിക്കുകയാണ്. ഹാസ്യനടനായും ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുമായി അദ്ദേഹം നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകന്‍ ഭാരതിരാജയുടെ അസിസ്റ്റന്റായിട്ടാണ് മനോബാല സിനിമയിലെത്തുന്നത്. എഴുന്നൂറോളം ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. 40 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.