kerala

നടന്‍ പിസി സോമന്‍ അന്തരിച്ചു

By Test User

March 26, 2021

കൊച്ചി: മുതിര്‍ന്ന നാടകപ്രവര്‍ത്തകനും നടനുമായ പി സി സോമന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ഇന്ന് വെളുപ്പിന് നാലുമണിക്കായിരുന്നു അന്ത്യം. നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ പിസി സോമന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളിലൂടെയാണ് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

അടൂരിന്റെ സിനിമകളില്‍ കൂടാതെ ധ്രുവം, കൗരവര്‍, ഇരുപതാം നൂറ്റാണ്ട്, ഫയര്‍മാന്‍ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. അമച്വര്‍ നാടകങ്ങളുള്‍പ്പെടെ 350 ഓളം നാടകങ്ങളില്‍ ചെറുതും വലുതുമായ ധാരാളം വേഷങ്ങള്‍ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് പി.സി സോമന്‍. കൂടാതെ നിരവധി സീരിയലുകളിലും വേഷമിട്ടു. ട്രാന്‍വന്‍കൂര്‍ ടൈറ്റാനിയത്തിലെ ജീവനക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം.