Film

കലാരൂപത്തെ ഇരയാക്കുന്നതില്‍ ദുഖം; പത്താന്‍ വിവാദത്തില്‍ പ്രതികരിച്ച് നടന്‍ പൃഥിരാജും

By Test User

December 19, 2022

‘പത്താന്‍’ വിവാദങ്ങളില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജും രംഗത്ത്. ഒരു കലാരൂപത്തെ ഇത്തരത്തില്‍ നിരീക്ഷണങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും ഇരയാക്കുന്നതില്‍ ദുഃഖമുണ്ടെന്നാണ് പൃഥ്വിരാജിന്റെ പ്രതികരണം. കാപ്പ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിനിടെ ആയിരുന്നു പൃഥ്വിരാജ് പ്രതികരണം നടത്തിയത്.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി പുറത്തിറക്കിയ ബെഷ്‌റം രംഗ് എന്ന ഗാനം കടുത്ത വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമായിരുന്നു വഴിതുറന്നത്. ഗാനത്തില്‍ ദീപിക ധരിച്ചിരുന്ന കാവി നിറത്തിലുള്ള ബിക്കിനിയായിരുന്നു ചര്‍ച്ചാ വിഷയം. വിവാദങ്ങള്‍ക്ക് പിന്നാലെ സിനിമാ ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി വിവിദ സംഘങ്ങള്‍ രംഗത്തെത്തിയിരുന്നു.