More

‘ഫെമിനിസവുമായി ബന്ധപ്പെട്ട പല അഭിപ്രായങ്ങളോടും യോജിക്കാന്‍ കഴിയില്ല’: പൃഥ്വിരാജ്

By chandrika

February 11, 2018

ഫെമിനിസവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനവുമായി നടന്‍ പൃഥ്വിരാജ്. ഫെമിനിസവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ ഇന്ന് നടക്കുന്നുണ്ടെന്നും ഇവയില്‍ പലതിനോടും യോജിക്കാന്‍ കഴിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ഇരുവശത്തുനിന്നുമുള്ള ആരോഗ്യപ്രദമായ ചര്‍ച്ചകള്‍ കൊണ്ടു മാത്രമേ വിഷയത്തിലെ ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നും താരം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥി തന്റെ നിലപാട് വ്യക്തമാക്കിയത്.

കാര്യങ്ങള്‍ നന്നായി മനസിലാക്കിയ ശേഷം ചിന്തിച്ചു വേണം ഇത്തരം അഭിപ്രായങ്ങള്‍ പറയാന്‍. ഫെമിനിസം നല്ലതാണെങ്കിലും ഇരു വിഭാഗങ്ങളില്‍ നിന്നുമുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കണം. അതിനു ശേഷം മാത്രമായിരിക്കണം സംസാരിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെമിനിസത്തിനുള്ള സാധ്യതകള്‍ വര്‍ദ്ധിച്ചു വരുന്ന സമൂഹത്തിലാണ് നമ്മള്‍ ഇപ്പോഴുള്ളതെന്ന കാര്യം കാണാതിരിക്കരുത്. ഇക്കാര്യവും ചര്‍ച്ചയുടെ ഭാഗമാക്കേണ്ടതുണ്ട്. അബദ്ധധാരണകള്‍ മൂലമാണ് പല കാര്യങ്ങളും ഉയര്‍ന്നു വരുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.