More
ദിലീപിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് പൃഥ്വിരാജിന്റെ മറുപടി ഇങ്ങനെ…
താരസംഘടന അമ്മയില്‍ പൊട്ടിത്തെറി നടക്കുന്നതിനിടയിലാണ് വിവാദ വിഷയങ്ങളില്‍ പ്രതികരണവുമായി യുവ നടന്‍ പൃഥ്വിരാജും രംഗത്തുവന്നിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കംമുതല്‍ നടിക്കൊപ്പം നിന്ന താരം നടിമാരുടെ രാജിയില്‍ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ‘ദി വീക്ക്’ വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ രാജിവെച്ചവര്‍ക്കൊപ്പമാണെന്നും തന്റെ നിലപാട് പറയേണ്ട സമയത്ത് പറയുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
‘റിമയും മറ്റു മൂന്ന് നടിമാരും അമ്മയില്‍ നിന്നും രാജി വെക്കാനുണ്ടായ സാഹചര്യം എനിക്ക് ശരിക്കും മനസ്സിലാകും. ധീരമായ നിലപാടിന്റെ പേരില്‍ ഞാന്‍ അവരെ അഭിനന്ദിക്കുകയാണ്. അവര്‍ക്കൊപ്പമാണ് ഞാനും. ഈ തീരുമാനത്തിന്റെ പേരില്‍ അവരെ വിമര്‍ശിക്കുന്നവരുണ്ടാവും. എങ്കിലും, ശരിയും തെറ്റും വ്യക്തിഗതമാണെന്നതാണ് എന്റെ നിലപാട്’- പൃഥ്വിരാജ് പറഞ്ഞു. അഭിമുഖത്തില്‍ നിരവധി വിവാദ വിഷയങ്ങളില്‍ താരം പ്രതികരിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ദിലീപിനൊപ്പം ഇനി എന്നെങ്കിലും അഭിനയിക്കുമോ എന്ന ചോദ്യത്തിനും പൃഥ്വിരാജ് മറുപടി നല്‍കിയത്.
ദിലീപേട്ടനൊപ്പം സിനിമ ചെയ്യാനുള്ള ഒരു ഓഫറും ഇതുവരേയും തനിക്ക് ലഭിച്ചിട്ടില്ല. അങ്ങനെയൊരു സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ അപ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയതിന് പിന്നില്‍ തന്റെ അഭിപ്രായം മാത്രമല്ല, അമ്മയിലെ മുഴുവന്‍ അംഗങ്ങളും കൂടി ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു അതെന്നും താരം കൂട്ടിച്ചേര്‍ത്തു.
india
തുർക്ക്മാൻ ഗേറ്റിലേത് വഖഫ് ഭൂമി തന്നെയെന്ന് മുൻ വഖഫ് ബോർഡ് ചെയർമാന്‍ അമാനത്തുള്ള ഖാന്‍ എംഎല്‍എ
ന്യൂഡല്‍ഹി: തുര്‍ക്ക്മാന്‍ ഗേറ്റിലേത് വഖഫ് ഭൂമി തന്നെയെന്ന് മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനും എഎപി എംഎല്‍എയുമായ അമാനത്തുള്ള ഖാന്‍.
‘സര്‍ക്കാര്‍ നിയമവിരുദ്ധമായാണ് പൊളിച്ചുമാറ്റിയത്. രാജ്യത്തിന്റെ നല്ല അന്തരീക്ഷം നശിപ്പിക്കാനാണ് ശ്രമം. ആരെങ്കിലും വന്ന് നിയമവിരുദ്ധമെന്ന് പറയുമ്പോള്‍ തന്നെ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പൊളിച്ചു മാറ്റുകയാണെന്നും അമാനത്തുള്ള ഖാന്‍ പറഞ്ഞു. ഡല്‍ഹിയിലും രാജ്യത്തും സാമുദായിക ഐക്യം തകര്‍ക്കാന്‍ അധികാരികള്‍ ശ്രമിക്കുന്നതായി ഖാന്‍ ആരോപിച്ചു.
ഡല്‍ഹി തുര്‍ക്ക്മാന്‍ ഗേറ്റില്‍ സയ്യിദ് ഇലാഹി മസ്ജിദിന്റെ കമ്മ്യൂണിറ്റി സെന്ററടക്കം ബിജെപി സര്‍ക്കാര്‍ ഇടിച്ചു നിരത്തിയിരുന്നു. കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പുലര്‍ച്ചെ ഒന്നരയ്ക്ക് ബുള്‍ഡോസര്‍ രാജ് നടപ്പാക്കിയത്. തടയാനെത്തിയ പ്രദേശവാസികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. വഖഫ് ഭൂമിയിലാണ് കെട്ടിടങ്ങള്‍ നിലനിന്നിരുന്നതെന്ന് മസ്ജിദ് കമ്മിറ്റി പറഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടുകൂടി വന്‍ പൊലീസ് സന്നാഹത്തോടെയാണ് പള്ളിയുടെ പരിസരം പൊളിക്കാന്‍ എംസിഡി അധികൃതരെത്തിയത്. 32 മണ്ണുമാന്തി യന്ത്രങ്ങള്‍ പള്ളിയുടെ പരിസരത്ത് എത്തിയതോടെ പ്രതിഷേധവുമായി പ്രദേശവാസികള്‍ തടിച്ചുകൂടി. പൊലീസിന് നേരെ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. അനധികൃത കൈയേറ്റത്തിനെതിരെ ഹൈക്കോടതി അനുമതിയോടെയാണ് ഒഴിപ്പിക്കല്‍ നടത്തിയത് എന്നാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പറയുന്നത്.
kerala
‘വർഗീയ പ്രസ്താവന എ.കെ. ബാലനെ കൊണ്ട് പറയിച്ചത്’: കെ.സി.വേണുഗോപാൽ
ആലപ്പുഴ: വർഗീയത വിളമ്പുന്ന പ്രസ്താവന എ.കെ.ബാലനെ കൊണ്ട് പറയിച്ചതാണെന്ന് എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. തോറ്റതിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിന് പകരം കരുടൻ ആനയെ കണ്ടതുപോലെയാണ് സിപിഎം നേതാക്കളുടെ സ്ഥിതി. തെരഞ്ഞെടുപ്പിൽ വർഗീയ കക്ഷികളുമായി മുന്നണിയുണ്ടാക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ല. എസ്ഡിപിഐ ആയാലും ബിജെപിയായാലും വർഗീയ കക്ഷികളുമായി ഞങ്ങൾക്ക് ബന്ധമില്ല.
ആലപ്പുഴയിൽ മുനിസിപ്പൽ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം കിട്ടാൻ പരസ്യമായി എസ്ഡിപിഐ പിന്തുണ തേടിയിരിക്കുയാണ് സിപിഎം. കേരളീയ സമൂഹത്തിൽ വർഗീയതയുടെ വിഷം വിളമ്പാനാണ് സിപിഎം ശ്രമിക്കുകയാണ്. ക്ഷമ പറഞ്ഞത് കൊണ്ട് പ്രശ്‌നം തീരില്ല. മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെടണമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
india
അഡ്മിഷൻ എടുത്ത 50 പേരിൽ 44ഉം മുസ്‌ലിം കുട്ടികൾ; ജമ്മുവിലെ മാതാ വൈഷ്ണോ ദേവി മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കി കേന്ദ്രം
സാങ്കേതിക കാരണങ്ങളെന്ന് വിശദീകരണം
കോളേജിലെ എംബിബിഎസ് കോഴ്‌സിന് അനുമതി നൽകി മാസങ്ങൾക്കകമാണ് ഇപ്പോൾ അംഗീകാരം റദ്ദാക്കിയിരിക്കുന്നത്. 2025-26 അക്കാദമിക വർഷത്തിലേക്ക് അഡ്‌മിഷൻ ലഭിച്ച 50 ഓളം വിദ്യാർത്ഥികളിൽ നാൽപ്പതിൽ അധികം പേർ മുസ്‌ലിംകൾ ആയതോടെയാണ് ഹിന്ദുത്വ സംഘടനകൾ എതിർപ്പുമായി രംഗത്ത് വന്നത്. നീറ്റ് പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ നടന്നതെന്ന് കോളേജ് അധികൃതർ വ്യക്തമാക്കുകയും മുഖ്യമന്ത്രിയായ ഉമർ അബ്‌ദുല്ല അടക്കം കോളേജ് അഡ്മിഷൻ സുതാര്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തതിന് ശേഷവും കോളേജ് അടച്ചുപൂട്ടണമെന്ന ആവശ്യമുന്നയിച്ച് സംഘപരിവാർ മുന്നോട്ട് പോവുകയിയിരുന്നു.
ഈ സാഹചര്യത്തിൽ കോളേജിൽ ഒരു മിന്നൽ പരിശോധന നടന്നു. തുടർന്ന് വന്ന റിപ്പോർട്ടിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല ,ആവശ്യത്തിന് റസിഡന്റ് ഡോക്ടർമാർ ഇല്ല , തുടങ്ങിയ കാരണങ്ങൾ ഉന്നയിച്ച് കോളേജിന്റെ അനുമതി റദ്ദാക്കുകയായിരുന്നു .
-
kerala18 hours agoതിരുവനന്തപുരം കോര്‍പറേഷന്‍ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്; BJP കൗണ്‍സിലര്‍ ആര് ശ്രീലേഖയുടെ വോട്ട് അസാധു
-
kerala19 hours ago‘കെ.ടി ജലീല്‍ സിപിഎമ്മിന്റെ വര്‍ഗീയ പ്രീണന നയങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തണം’: സന്ദീപ് വാര്യര്‍
-
kerala2 days ago‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’; വികസന വിപ്ലവത്തിന്റെ ‘ഇബ്രാഹിം കുഞ്ഞ് മോഡല്‍’
-
gulf2 days agoഅബുദാബിയിലെ വാഹനപകടം: കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി
-
kerala3 days agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
GULF3 days agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
kerala18 hours agoചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് സണ്ണി ജോസഫ്
-
kerala3 days agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
