കൊച്ചി: മലയാളസിനിമയിലെ ആദ്യകാല താരജോഡികളാണ് റഹ്മാനും അമലയും. ഇരുവരും തമ്മിലുള്ള പ്രണയം സിനിമാ ആരാധകര്‍ക്ക് സുപരിചിതവുമാണ്. റഹ്മാന്‍ തന്നെ തങ്ങളുടെ പ്രണയം തുറന്നടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. അന്ന് പിരിയാനുണ്ടായ കാരണം വ്യക്തമാക്കിയിരിക്കുകയാണ് റഹ്മാന്‍ ഇപ്പോള്‍. വീട്ടുകാരുടെ നിര്‍ബന്ധത്തിലല്ല അമലയുമായി അകന്നതെന്നാണ് റഹ്മാന്‍ പറയുന്നത്. രണ്ടു പേര്‍ക്കും തിരക്കുകള്‍ കൂടിയപ്പോള്‍ ബന്ധത്തിന്റെ ആഴം കുറയുകയായിരുന്നു. തന്റെ തുറന്ന പെരുമാറ്റം തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കിയതായും റഹ്മാന്‍ പറഞ്ഞു.