Film

കള്ളപ്പണം വെളുപ്പിക്കല്‍; നടന്‍ രവി തേജ ഇഡിക്ക് മുന്നില്‍ ഹാജരായി

By web desk 1

September 09, 2021

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടന്‍ രവി തേജ ഇഡിക്ക് മുന്നില്‍ ഹാജരായി. കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ പുരി ജഗന്നാഥ്, നടി ചാര്‍മി, നടി രാകുല്‍ പ്രീത് സിംഗ് എന്നിവരെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

ടോളിവുഡിലെ 12 ഓളം പേര്‍ക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അന്വേഷണം. 2017 ലാണ് കേസുമായി ബന്ധപ്പെട്ടു 20 ഓളം പേരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് തെലുങ്ക് ചലചിത്ര മേഖലയുമായി ബന്ധപ്പെട്ട പ്രമുഖരുടെ പേരുകള്‍ പുറത്ത് വന്നത്.