Culture

നടന്‍ റിസബാവ കുറ്റക്കാരനാണെന്ന് കോടതി

By chandrika

October 05, 2018

കൊച്ചി: ചെക്ക് കേസില്‍ നടന്‍ റിസബാവ കുറ്റക്കാരനാണെന്ന് കോടതി. എറണാകുളം നെഗോഷ്യല്‍ ഇന്‍സ്ട്രുമെന്റ് കോടതിയാണ് റിസബാവ കുറ്റക്കാരനാണെന്ന് വിധിച്ചത്. കൊച്ചി എളമക്കര സ്വദേശി സാദിഖില്‍ നിന്ന് 11 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. 2014ലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. 2014 മെയ് പരാതിക്കാരനായ സാദിഖിന്റെ മകനും റിസബാവയുടെ മകളുമായി വിവാഹം ഉറപ്പിച്ചിരുന്നു. ആ പരിചയത്തില്‍ റിസബാവ 11 ലക്ഷം രൂപ സാദിഖില്‍ നിന്ന് കടം വാങ്ങി. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പല തവണയും അവധി ചോദിച്ച് ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് സാദിഖ് പരാതിയില്‍ പറയുന്നു.