india

സല്‍മാന്‍ ഖാനെ കാണാന്‍ ആരാധകന്റെ സാഹസിക യാത്ര; സൈക്കിളില്‍ സഞ്ചരിച്ചത് ആയിരത്തോളം കിലോമീറ്റര്‍

By webdesk14

January 03, 2023

മധ്യപ്രദേശിലെ ജബല്‍പൂര്‍ സ്വദേശിയായ സമീറിന്റെ ജീവിതത്തില്‍ ഏറ്റവും വലിയ ആഗ്രഹമായിരുന്നു പ്രമുഖ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കാണുകയെന്നത്. അതിനുവേണ്ടി ആരാധകന്‍ കണ്ടെത്തിയ മാര്‍ഗം ഏവരെയും അമ്പരപ്പിക്കുന്നതാണ്. തന്റെ ഗ്രാമത്തില്‍ നിന്നും നടന്റെ ചിത്രമടങ്ങുന്ന ബോര്‍ഡുംവെച്ച് ഇയാള്‍ യാത്ര തുടങ്ങി. 1100 കിലോമീറ്ററാണ് സൈക്കിളില്‍ സഞ്ചരിച്ച് സല്‍മാന്‍ ഖാന്റെ മുംബൈയിലുള്ള വീടിനടു്‌ത്തെത്തി. സംഭവമറിഞ്ഞയുടനെ താരം പുറത്തിറങ്ങിവന്ന് ആരാധകനൊപ്പം ചേര്‍ത്തുനിര്‍ത്തി ഫോട്ടോയുമെടുത്തു. ഇതോടെ സമീര്‍ അനുഭവിച്ച സന്തോഷം വളരെവലുതായിരുന്നു. ഈ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.