Celebrity

ഹിന്ദി അറിയില്ല; നടന്റെ മാതാപിതാക്കളെ അപമാനിച്ചു; പ്രതിഷേധം

By webdesk14

December 28, 2022

തമിഴ് സിനിമാതാരം സിദ്ധാര്‍ഥിന്റെ മാതാപിതാക്കളെ എയര്‍പോര്‍ട്ട് സുരക്ഷാ ജീവനക്കാര്‍ അപമാനിച്ചതായി താരത്തിന്റെ പരാതി. തമിഴ്‌നാട് മധുര വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് ഉദ്യേഗസ്ഥരാണ് ഹിന്ദി അറിയാത്തതിന്റെ പേരിലാണ് അപമാനിച്ചതെന്ന് സിദ്ധാര്‍ഥ് ഇന്‍സ്റ്റഗ്രാം സ്റ്റോറിവഴി പുറത്തുവിട്ടു.

 

ഇത് ചോദ്യം ചെയ്തപ്പോള്‍ ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണെന്നുമായിരുന്നു ഉദ്യേഗസ്ഥരുടെ മറുപടി. ഭാഷ അറിയാത്തതിന്റെ പേരില്‍ 20 മിനിറ്റോളമാണ് തന്റെ രക്ഷിതാക്കളെ അവര്‍ അപമാനിച്ചതെന്ന് നടന്‍ പറഞ്ഞു. ബാഗ് പരിശോധിക്കുന്നതിനിടയില്‍ അതിലുണ്ടായിരുന്ന നാണയങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടു. ഇവര്‍ ഹിന്ദിയിലാണ് സംസാരിച്ചത്. എന്നാല്‍ മാതാപിതാക്കള്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയ്യാറായില്ല.