കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ അഭിപ്രായം പറയുന്നതിന് ആരും ആക്രമിക്കപ്പെട്ടിരുന്നില്ലെന്ന് നടന്‍ സിദ്ധാര്‍ഥ്. തന്റെ 2009ലെ ഒരു പ്രസംഗത്തിന്റെ വിഡിയോ പങ്കുവെച്ചാണ് സിദ്ധാര്‍ഥ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. പണ്ട് അഭിപ്രായം പറയാന്‍ ഭയമില്ലായിരുന്നു. എന്നാല്‍ ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും സിദ്ധാര്‍ഥ് ട്വീറ്റില്‍ പറയുന്നു.

2009ല്‍ സിദ്ധാര്‍ഥ് ശ്രദ്ധേയനായ സമയത്ത് നടത്തിയ പ്രസംഗത്തില്‍ രാജ്യത്തിന്റെ അവസ്ഥയെ കുറിച്ചും, ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ പങ്കിനെ കുറിച്ചുമെല്ലാം സിദ്ധാര്‍ഥ് വാചാലനായിരുന്നു. 2008ലെ മുംബൈ ആക്രമണത്തെ തുടര്‍ന്ന് മാധ്യമങ്ങള്‍ നടത്തിയത് വെറും സര്‍ക്കസ് മാത്രമായിരുന്നു എന്നും സിദ്ധാര്‍ഥ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

ഈ വിഡിയോ പങ്കുവെച്ചാണ് ഇതിന് തന്നെ ആരും ആക്രമിച്ചിട്ടില്ലെന്നും, പ്രസംഗത്തിനെതിരെ പരാതി നല്‍കിയിട്ടില്ലെന്നും സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തത്.