കൊച്ചി: നടന്‍ ശ്രീനിവാസനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. എറണാംകുളം മെഡിക്കല്‍ ട്രസ്റ്റില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച താരം അപകടനില തരണം ചെയ്തുവെന്നാണ് ആസ്പത്രി വൃത്തങ്ങള്‍ പറയുന്നത്.