kerala

നടന്‍ തോമസ് ബര്‍ളി അന്തരിച്ചു

By webdesk18

December 16, 2024

എറണാകുളം: മലയാള സിനിമയിലെ പഴയകാല നടനും സംവിധായകനുമായ തോമസ് ബര്‍ളി (92) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ലോകോത്തര സിനിമകളിലൊന്നായ ഓള്‍ഡ് മാന്‍ ആന്റ് സീ യുടെ സെറ്റ് ഡിസൈനര്‍ ആയിരുന്നു. തിരമാല (1953 ) എന്ന ചിത്രത്തിലെ നായകനായിരുന്നു.

വാര്‍ണര്‍ ബ്രദേഴ്‌സിന്റെ ഇഷ്ടനടന്മാരില്‍ ഒരാളായ ബര്‍ളി ഹോളിവുഡ് സിനിമകളിലെ മെക്‌സിക്കന്‍ വേഷങ്ങള്‍ ശ്രദ്ധേയമായി. നിരവധി ഇംഗ്ലീഷ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ‘ഇതു മനുഷ്യനോ ‘ 1973, വെള്ളരിക്കാപട്ടണം 1985 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.