കൊച്ചി: സിനിമാഷൂട്ടിംഗിനിടെ നടന്‍ ടൊവിനോ തോമസിന് പരിക്ക്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഐസിയുവില്‍ നിരീക്ഷണത്തിലാണ് താരം. കള എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം. രണ്ടുദിവസം മുമ്പ് പിറവത്തെ ലൊക്കേഷനില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേല്‍ക്കുകയായിരുന്നു.

ഇന്ന് കടുത്ത വയറുവേദനയുണ്ടായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് തീവ്രപരിചരണവിഭാഗത്തില്‍ നിരീക്ഷണത്തിലാക്കിയത്. അദ്ദേഹത്തിന്റെ നില ഗുരുതരമല്ല.

രോഹിത് ബിഎസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള.