Film

നടന്‍ വിനായകന്‍ അറസ്റ്റില്‍

By webdesk14

October 24, 2023

നടന്‍ വിനായകന്‍ അറസ്റ്റില്‍. മദ്യപിച്ച് പൊലീസ് സ്‌റ്റേഷനില്‍ എത്തി ബഹളമുണ്ടാക്കിയതിനാണ് വിനായകനെ എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരെ നടന്‍ അസഭ്യം പറഞ്ഞു.

വിനായകനെ ജനറല്‍ ആശുപത്രിയില്‍ മദ്യപരിശോധനയ്ക്ക് എത്തിച്ചു. സ്‌റ്റേഷന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതിന് നടനെതിരെ കേസെടുത്തു. ഫ്‌ലാറ്റില്‍ ബഹളം വച്ചതിന് നടനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് സ്‌റ്റേഷനിലെത്തിയ നടന്‍ അവിടെയും ബഹളം വയ്ക്കുകയായിരുന്നു.