india

നടന്‍ വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു

By web desk 1

August 25, 2021

നടന്‍ വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. കോവിഡ് വാക്‌സിനെടുത്ത് രണ്ട് ദിവസത്തിന് ശേഷമാണ് വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് വാക്‌സിന്‍ എടുത്തതിനെ തുടര്‍ന്നാണ് മരണമെന്ന തരത്തില്‍ പ്രചാരണമുണ്ടായിരുന്നു.

നടന്‍ മന്‍സൂര്‍ അലിഖാന്‍ അടക്കമുള്ളവരാണ് ആരോപണവുമായി രംഗത്ത് വന്നത്. പ്രചാരണം നടത്തിയവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു.

ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കോവിഡ് വാക്‌സിനെടുത്തതാണ് മരണ കാരണമെന്ന പ്രചാരണം പൊതുജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ടെന്നും ജനങ്ങളുടെ ആശങ്ക ദൂരീകരിക്കണമെന്നും സാമൂഹ്യപ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടു. ദേശീയ കമ്മിഷന്‍ ഹരജി സ്വീകരിച്ചു തുടര്‍ നടപടികളെടുത്തു. ഈ വര്‍ഷം ഏപ്രില്‍ 20ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് വിവേക് മരിച്ചത്.