kerala

നടി അപര്‍ണയുടെ മരണം: ‘ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയും മൂലമുള്ള മനോവിഷമത്തിലെന്ന് കുടുംബം’

By webdesk14

September 01, 2023

സിനിമസീരിയല്‍ താരം അപര്‍ണ നായരുടെ മരണത്തിന് കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനമെന്ന് പൊലീസിന്റെ എഫ്‌ഐആര്‍. ഭര്‍ത്താവിന്റെ അവഗണനയും ആത്മഹത്യയ്ക്ക് കാരണമായി. അപര്‍ണയുടെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. ഇന്നലെ രാത്രി ഏഴരയോടെയാണ് അപര്‍ണയെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്.

ഐശ്വര്യ വീട്ടിലെത്തിയപ്പോള്‍ അപര്‍ണ കട്ടിലില്‍ അനക്കമില്ലാതെ കിടക്കുകയായിരുന്നു. ഐശ്വര്യയും ബന്ധുക്കളും അപര്‍ണയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായും എഫ്‌ഐആറില്‍ പറയുന്നു. അപര്‍ണയുടെ അവസാന സന്ദേശം അമ്മയ്ക്കായിരുന്നു. അമ്മയെ വിഡിയോ കോള്‍ ചെയ്ത അപര്‍ണ, വീട്ടിലെ ചില പ്രശ്‌നങ്ങള്‍ പറഞ്ഞ് സങ്കടപ്പെട്ടു കരഞ്ഞു. താന്‍ പോകുകയാണെന്ന് പറഞ്ഞ് ഫോണ്‍ കട്ടു ചെയ്തു. ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് അപര്‍ണ അമ്മയെ വിളിക്കുന്നത്.