kerala

നടിയെ ആക്രമിച്ച കേസ്: പ്രതിഭാഗത്തിന്റെ വാദം ഇന്ന് തുടങ്ങും

By webdesk17

January 23, 2025

നടിയെ ആക്രമിച്ച കേസില്‍ പതിഭാഗത്തിന്റെ വാദം ഇന്ന് തുടങ്ങും. വിചാരണ നടപടികള്‍ അവസാന നിമിഷത്തിലേക്ക് എത്തി. ഡിസംബറില്‍ ആരംഭിച്ച പ്രോസിക്യൂഷന്റെ വാദം ഇന്നലെ അവസാനിച്ചു. പ്രതിഭാഗത്തിന്റെ വാദവും ഒരു മാസം നീണ്ടുനില്‍ക്കാനാ്ണ് സാധ്യത്. അടുത്ത മാസം അവസാനത്തോടെ കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് സൂചന.

അതേസമയം കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിക്ക് സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കേസിലെ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്.

രണ്ട് ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് പ്രതി പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സാമ്പിളുകള്‍ ശേഖരിച്ച ഡോക്ടര്‍, ഫൊറന്‍സിക് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവരെ വീണ്ടും വിസ്തരിക്കണം എന്നാണ് പള്‍സര്‍ സുനിയുടെ ആവശ്യം.

പ്രധാന സാക്ഷികളെ വിസ്തരിക്കുന്ന സമയം താന്‍ ജയിലില്‍ ആയിരുന്നെന്നും അഭിഭാഷകനോട് കാര്യങ്ങള്‍ സംസാരിക്കാനായില്ലെന്നും പള്‍സര്‍ സുനി വാദിച്ചിരുന്നു.