kerala

നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികള്‍ നീളുന്നതില്‍ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

By webdesk17

August 12, 2025

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നീളുന്നതില്‍ റിപ്പോര്‍ട്ട് തേടി. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാര്‍ ആണ് റിപ്പോര്‍ട്ട് തേടിയത്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. നേരത്തെ ഈ വിഷയത്തില്‍ ഹൈക്കോടതിയില്‍ ഒരു പരാതി നല്‍കിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ വിചാരണ നീണ്ടുപോവുകയാണെന്നായിരുന്നു പരാതിയിലെ ആക്ഷേപം.

ഈ പരാതിയിലാണ് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയത്.