kerala

നടിയെ ആക്രമിച്ച കേസ്; വിചാരണ കഴിവതും ജനുവരി 31-നുള്ളില്‍ പൂര്‍ത്തീകരിക്കണമെന്ന് സുപ്രീംകോടതി

By Test User

September 05, 2022

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. ജനുവരി 31നകം വിചാരണ കഴിവതും പൂര്‍ത്തിയാക്കാനാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. വിചാരണ പൂര്‍ത്തിയാക്കാന്‍ എല്ലാ കക്ഷികളും സഹകരിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

ഹണീ എം വര്‍ഗീസ് എന്നാല്‍ വിചാരണ കോടതി ജഡ്ജി ആണ് വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണയുടെ പുരോഗതി സംബന്ധിച്ച് നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം കേസിലെ വാദം കേള്‍ക്കലിനിടെ ഇരു അഭിഭാഷകരും വിചാരണ കോടതി ജഡ്ജിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.