kerala

നടിയെ ആക്രമിച്ച കേസ്: ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറി

By Chandrika Web

August 19, 2022

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് കേസില്‍ നിന്ന് പിന്മാറിയത്. ഇതോടെ ഹര്‍ജി കോടതിയുടെ മറ്റൊരു ബെഞ്ച് പരിഗണിക്കും.

കേസിന്റെ വിചാരണ സിബിഐ കോടതിയില്‍ നിന്ന് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത് ചോദ്യം ചെയ്താണ് അതിജീവിത കോടതിയെ സമീപിച്ചത്. നേരത്തെ മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന അതിജീവിതയുടെ ഹര്‍ജിയില്‍ നിന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറിയിരുന്നു.