kerala

നടി കാവ്യ മാധവന്റെ പിതാവ് അന്തരിച്ചു

By webdesk17

June 17, 2025

ചെന്നൈ: നടി കാവ്യ മാധവന്റെ പിതാവ് പി മാധവന്‍ ( P madhavan ) അന്തരിച്ചു. 75 വയസ്സായിരുന്നു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. കാസര്‍കോട് നീലേശ്വരം പള്ളിക്കര കുടുംബാംഗമാണ്. സുപ്രിയ ടെക്‌സ്‌റ്റൈല്‍സ് ഉടമയാണ്.

കാവ്യ മാധവന്റെ സിനിമയിലേക്കുള്ള പ്രവേശനം മുതല്‍ പൂര്‍ണപിന്തുണയുമായി പിതാവ് കൂടെയുണ്ടായിരുന്നു. അദേഹത്തിന്റെ പിന്തുണയെക്കുറിച്ച് കാവ്യ നിരവധി തവണ പറഞ്ഞിട്ടുണ്ട്.

സംസ്‌കാരം പിന്നീട് കൊച്ചിയില്‍ നടക്കും. ശ്യാമളയാണ് ഭാര്യ. മകന്‍: മിഥുന്‍ (ഓസ്‌ട്രേലിയ). റിയ (ഓസ്‌ട്രേലിയ), നടന്‍ ദിലീപ് എന്നിവര്‍ മരുമക്കളാണ്