വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും തുറന്നു പറഞ്ഞ് തെന്നിന്ത്യന്‍ നടി ലക്ഷ്മി മേനോന്‍. വിവാഹം എന്ന സങ്കല്‍പം ഓവര്‍റേറ്റഡായ വൃത്തികേടാണെന്ന് താരം പറഞ്ഞു. എന്നാല്‍ താന്‍ പ്രണയത്തിലാണെന്നും നടി വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലെ ക്യു ആന്‍ഡ് എ സെക്ഷനിലൂടെ ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

താന്‍ ബോറടിച്ച് ഇരിക്കുകയാണെന്നും എന്തെങ്കിലും ചോദിക്കാനും പറഞ്ഞുകൊണ്ടായിരുന്നു സ്റ്റാറ്റസ്. ഇതോടെ രസകരമായ ചോദ്യവുമായി നിരവധി ആരാധകര്‍ എത്തി. സിംഗിളാണോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് അല്ല എന്നാണ് താരം മറുപടി നല്‍കിയത്. എന്നാല്‍ തന്റെ പ്രിയതമന്‍ ആരെന്ന് വ്യക്തമാക്കാന്‍ താരം തയാറായില്ല. കൂടാതെ വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും ലക്ഷ്മി മേനോന്‍ വ്യക്തമാക്കി. വിവാഹം എന്ന എന്ന സങ്കല്‍പം ഓവര്‍റേറ്റഡായ വൃത്തികേടാണെന്ന് താരം പറഞ്ഞു.

അടുത്തിടെ ലക്ഷ്മി വാര്‍ത്തകളില്‍ നിറഞ്ഞത് ബിഗ് ബോസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിക്കൊണ്ടാണ്. ലക്ഷ്മി റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ബിഗ് ബോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. മറ്റുള്ളവരുടെ പ്ലേറ്റുകളും ബാത്ത്‌റൂമും കഴുകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ക്യാമറക്കു മുന്നില്‍ തല്ലുകൂടാന്‍ തയ്യാറല്ലെന്നുമാണ് താരം പറഞ്ഞത്.