More

ദിലീപ് നായകനായ ‘രാമലീല’യെ പിന്തുണച്ച് നടി മഞ്ജുവാര്യര്‍

By chandrika

September 23, 2017

കൊച്ചി: നടന്‍ ദിലീപ് നായകനായ ഏറ്റവും പുതിയ ചിത്രം രാമലീലയെ പിന്തുണച്ച് നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജുവാര്യര്‍ രംഗത്ത്. സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം നടത്തുന്നവരെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് മഞ്ജുവാര്യര്‍ രാമലീലക്കു പിന്തുണ നല്‍കിയത്. സിനിമ ബഹിഷ്‌കരിക്കണമെന്ന നിലപാട് ദൗര്‍ഭാഗ്യകരമാണ്. വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല. ഒരു സിനിമയും ഒരാളുടേത് മാത്രമല്ല.നിരവധി പേരുടെ പ്രയ്തന ഫലമാണെന്നും മഞ്ജു ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

മഞ്ജുവാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇത് ഒരു ഉദാഹരണമാകരുത്

‘ഉദാഹരണം സുജാത’ ഈ മാസം 28ന് തീയറ്ററുകളിലെത്തുകയാണ്. ഏറെ ആസ്വദിച്ചു ചെയ്ത സിനിമയാണിത്. സുജാതയായിരുന്ന ഓരോ നിമിഷവും ഓരോ അനുഭവമായിരുന്നു.

അവളെ നിങ്ങള്‍ക്കും ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു. ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജുജോര്‍ജും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം ഫാന്റം പ്രവീണാണ്.

ചിത്രീകരണത്തില്‍ ഞങ്ങള്‍ക്കൊപ്പം നിന്ന തിരുവനന്തപുരത്തിന് പ്രത്യേകിച്ച് ചെങ്കല്‍ച്ചൂള നിവാസികള്‍ക്ക് ഹൃദയംനിറഞ്ഞ നന്ദി. സുജാതയ്ക്ക് തൊട്ടുകാണിക്കാന്‍ സ്‌നേഹത്തിന്റെ ഉദാഹരണങ്ങളൊരുപാട് തന്നു,നിങ്ങള്‍.

കോട്ടണ്‍ഹില്‍സ്‌കൂളിലെയും അട്ടക്കുളങ്ങര സ്‌കൂളിലെയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സഹകരണവും എടുത്തുപറയേണ്ടതാണ്. എല്ലാവരെയും ഓര്‍ക്കുന്നു…സുജാത പ്രേക്ഷകരുടെയും പ്രിയപ്പെട്ടവളായി മാറുമെന്നാണ് പ്രതീക്ഷ.