നടി നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചു. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് സന്യാസ വേഷം ധരിച്ചിട്ടുള്ള ഒരു ചിത്രം സഹോദരി അഖില സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. അഖിലയുടെ ഗുരു അഭിനവ ബാലാനന്ദഭൈരവയും ഇക്കാര്യം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു കാലങ്ങലായി ആധ്യാത്മിക പാതയോടുള്ള ആഭിമുഖ്യം അഖിലയുടെ സാമൂഹിക മാധ്യമത്തിലെ പോസ്റ്റുകളില്‍ കാണായമായിരുന്നു.
കലാമണ്ഡലം വിമലാദേവിയുടെയും എം ആര്‍ പവിത്രന്റെയും മക്കളാണ് അഖിലയും നടി നിഖിലയും. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയുടെ തിയറ്റര്‍ ആര്‍ട്‌സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ അഖിലയുടെ ഉപരിപഠനം യുഎസില്‍ ആയിരുന്നു.
അഭിനവ ബാലാനന്ദഭൈരവയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
ജൂനാ പീഠാധീശ്വര്‍ ആചാര്യ മഹാ മണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി മഹാരാജില്‍ നിന്നും സന്യാസവും മഹാ മണ്ഡലേശ്വര്‍ പദവിയും സ്വീകരിച്ചു സലില്‍ ചേട്ടന്‍ എന്നതില്‍ നിന്ന് ആനന്ദവനം ഭാരതി എന്ന നാമത്തിലേക്കും, ശാസ്ത്രാധ്യയനത്തില്‍ എന്റെ ശിഷ്യ കൂടിയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്കും എത്തിയതില്‍ കാശ്മീര ആനന്ദഭൈരവ പരമ്പരയുടെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.