Culture

നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

By chandrika

May 08, 2018

ആലപ്പുഴയില്‍ നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ദേശീയപാതയില്‍ കൊമ്മാടിയില്‍ വെച്ചായിരുന്നു അപകടം. മറ്റൊരു കാറുമായി പാര്‍വതിയുടെ കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ട്രാഫിക് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.