crime

നടി രമ്യ സുരേഷിന്റെ പേരില്‍ വ്യാജ വീഡിയോ; ഷെയര്‍ ചെയ്തവരും ഗ്രൂപ്പ് അഡ്മിനും കുടുങ്ങും

By Test User

June 04, 2021

ആലപ്പുഴ: നടി രമ്യ സുരേഷിന്റെ പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പൊലീസ്. വീഡിയോ പ്രചരിപ്പിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍, വീഡിയോ ഷെയര്‍ ചെയ്തവര്‍ എന്നിവരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചതായി സൂചന.

വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും രമ്യാ സുരേഷ് പരാതി നല്‍കി. ചില വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ തന്റെ ചിത്രങ്ങള്‍ സഹിതം ചിലര്‍ മറ്റൊരാളുടെ നഗ്‌ന വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് രമ്യ സുരേഷ് പരാതിയില്‍ പറയുന്നത്.

വീഡിയോയില്‍ രമ്യയുമായി സാദൃശ്യമുള്ള മറ്റൊരു പെണ്‍കുട്ടിയുടെ ദൃശ്യങ്ങളാണുണ്ടായിരുന്നത്. ജില്ലാ പൊലീസ് മേധാവി പരാതി സൈബര്‍ സെല്ലിനു കൈമാറി. തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിയുടെ വീഡിയോ ആണ് തന്റെ പേരില്‍ പ്രചരിപ്പിച്ചതെന്നു സൂചന ലഭിച്ചതായി രമ്യ പറയുന്നു.