പ്രേക്ഷകരെ ഞെട്ടിച്ച് തെന്നിന്ത്യന്‍ നടി തൃഷയുടെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍. തമിഴ് ഹൊറര്‍ ചിത്രം മോഹനിയുടെ ട്രെയിലറിലാണ് പ്രേക്ഷകരെ ഞെട്ടിക്കുന്ന മേക്കോവറില്‍ തൃഷ എത്തിയത്. സസ്‌പെന്‍സും ഹൊററും പ്രധാന്യമുള്ള ചിത്രമാണ് മോഹനി.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ എട്ട് ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. ആര്‍ മാധേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂര്‍ണിമ ഭാഗ്യരാജ്, ജാക്കി, യോഗിബാബു തുടങ്ങിയവര്‍ തൃഷയെ കൂടാതെ പ്രധാന വേഷത്തിലെത്തുന്ന മറ്റു താരങ്ങള്‍

പ്രിന്‍സി പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ് ലക്ഷ്മണ്‍ കുമാര്‍ നിര്‍മിച്ച ചിത്രത്തില്‍ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന രംഗങ്ങളാവും ചിത്രത്തിലുടനീളമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു