kerala

പരസ്യപ്രതികരണം സര്‍വീസ് ചട്ടലംഘനം; ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ അച്ചടക്ക നടപടി വേണ്ട

By webdesk17

July 03, 2025

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വിമര്‍ശനം തള്ളാതെ വിദഗ്ധസമിതി റിപ്പോര്‍ട്ട്. ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള പരിമിതി പരിഹരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഉപകരണങ്ങള്‍ എുന്നതിന് കാലതാമസം ഉണ്ടാകുന്നു എന്നത് വസ്തുതയാണെന്നും നടപടികള്‍ ലളിതമാക്കണമെന്നും റിപ്പോര്‍ട്ട്. സമിതി റിപ്പോര്‍ട്ട് മെഡിക്കല്‍ വിഭ്യാഭ്യാസ ഡയറക്ടര്‍ ഡോ. വിശ്വനാഥന് നല്‍കി. ആരോഗ്യ മന്ത്രിക്ക് റിപ്പോര്‍ട്ട് ഇന്ന് കൈമാറും.

ആലപ്പുഴ മെഡിക്കല്‍ കോളേജ് മേധാവി ഡോ. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണം നടത്തിയത്. എന്നാല്‍ ഡോ. ഹാരിസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടതും പരസ്യപ്രതികരണം നടത്തിയതും സര്‍വീസ് ചട്ടലംഘനമാണെന്നും എന്നാല്‍ ഇതിന്റെ പേരില്‍ അച്ചടക്ക നടപടി വേണ്ടെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

മെഡിക്കല്‍ കോളേജില്‍ ഏറ്റവും രോഗികളെത്തുന്ന യൂറോളജി വിഭാഗത്തില്‍ മതിയായ സംവിധാനമില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍.