Connect with us

india

അദാനി വിഷയം പാര്‍ലമെന്റില്‍; ഇരുസഭകളും ഇന്നും പ്രക്ഷുബ്ദമാകും

അദാനി വിവാദവും ഇ.ഡി- സി.ബി.ഐ ദുരുപയോഗവും ഉയര്‍ത്തിക്കാട്ടി ഇരുസഭകളും ഇന്നും പ്രക്ഷുബ്ദമാകും.

Published

on

ന്യൂഡല്‍ഹി: അദാനി വിവാദവും ഇ.ഡി- സി.ബി.ഐ ദുരുപയോഗവും ഉയര്‍ത്തിക്കാട്ടി ഇരുസഭകളും ഇന്നും പ്രക്ഷുബ്ദമാകും. കഴിഞ്ഞ ദിവസം ആരംഭിച്ച ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് പാര്‍ലമെന്റില്‍ ബഹളത്തോടെയായിരുന്നു തുടക്കം. അദാനി വിവാദവും ഇ.ഡി- സി.ബി.ഐ ദുരുപയോഗവും ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ പ്രസംഗം ചൂണ്ടിക്കാട്ടി ഭരണപക്ഷം തിരിച്ചടിച്ചു. രാഹുല്‍ മാപ്പ് പറയണമെന്നായിരുന്നു ഭരണപക്ഷത്തിന്റെ ആവശ്യം. ഇതോടെ ലോക്‌സഭയും രാജ്യസഭയും പ്രക്ഷുബ്ദമായി.

ബഹളം തുടര്‍ന്നതോടെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. സമ്മേളനം ആരംഭിച്ചയുടന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ലോക്‌സഭയില്‍ ഉന്നയിച്ചത്. ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളിലൂടെ ലണ്ടനില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ രാഹുല്‍ ശ്രമിച്ചെന്നു രാജ്‌നാഥ് സിങ് ആരോപിച്ചു. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ ഇടപെടല്‍ നടത്താന്‍ രാഹുല്‍ ശ്രമിച്ചതിനെ സഭ അപലപിക്കണമെന്നും അദ്ദേഹം മാപ്പ് പറയണമെന്നും രാജ്‌നാഥ് ആവശ്യപ്പെട്ടു.

പ്രതിരോധ മന്ത്രിയുടെ ആവശ്യത്തെ ഭരണമുന്നണി അംഗങ്ങള്‍ പിന്തുണച്ചു. പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും രാഹുലിനെതിരെ രംഗത്തെത്തി. അടിയന്തരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെട്ടപ്പോഴും കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് രാഹുല്‍ കീറിയെറിഞ്ഞപ്പോഴും ജനാധിപത്യം എവിടെയായിരുന്നെന്ന് പ്രഹ്ലാദ് ജോഷി ചോദിച്ചു.

രാജ്യത്ത് ജനാധിപത്യമില്ലെന്ന രാഹുലിന്റെ വിമര്‍ശനത്തില്‍ എന്താണ് തെറ്റെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. രാഹുലിനെ അനുകൂലിച്ച് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങിയതോടെ ബി.ജെ.പി അംഗങ്ങളുമായി രൂക്ഷമായ വാക്കുതര്‍ക്കം ഉണ്ടായി. പരസ്പരം പോര്‍വിളി തുടര്‍ന്നതോടെ ഉച്ചയ്ക്ക് രണ്ടു മണിവരെ സഭാ നടപടികള്‍ നിര്‍ത്തിവച്ചു. സമാനമായ സംഭവങ്ങളാണ് രാജ്യസഭയിലുമുണ്ടായത്. ജുഡീഷ്യറിയേയും തിരഞ്ഞെടുപ്പ് കമ്മീഷനേയും വിമര്‍ശിച്ച രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് മന്ത്രി പിയൂഷ് ഗോയല്‍ ആവശ്യപ്പട്ടു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെയാണ് വിമര്‍ശിച്ചതെന്ന് കോണ്‍ഗ്രസ് കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തിരിച്ചടിച്ചു. ഖാര്‍ഗെ ഉടന്‍ ക്രമസമാധാനപ്രശ്‌നം ഉന്നയിച്ചു.

ഒരു സഭയിലെ അംഗങ്ങള്‍ക്കെതിരായ ആരോപണം മറ്റുസഭയില്‍ ഉന്നയിക്കുന്നത് തടയുന്ന രണ്ട് വിധികള്‍ അദ്ദേഹം പരാമര്‍ശിച്ചു. ഗോയലിന്റെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നും ചട്ടങ്ങള്‍ പാലിക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു. 45 വര്‍ഷമായി താന്‍ സഭയില്‍ അംഗമാണെന്നും പ്രതിപക്ഷത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത് ആദ്യമാണെന്നും കോണ്‍ഗ്രസിലെ ദിഗ്‌വിജയ സിങ് പറഞ്ഞു.
സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ പാര്‍ലമെന്റില്‍ നിന്ന് വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തി. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നേതാക്കളെ വേട്ടയാടുന്നതിനെതിരെ ബി.ആര്‍.എസ്, ആം ആദ്ംമി പാര്‍ട്ടി എം.പിമാരും സഭാ കവാടത്തില്‍ പ്രതിഷേധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി

ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്.

Published

on

ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി. മൊറാദാബാദ് സ്വദേശി സര്‍വേഷ് സിംഗ് ആണ് ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കിയത്. ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്. ബഹേറി ഗ്രാമത്തിലെ വീട്ടിലാണ് തൂങ്ങിമരിച്ചത്. ഉത്തര്‍പ്രദേശിലെ ബിഎല്‍ഒയുടെ മൂന്നാമത്തെ ആത്മഹത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രൈമറി സ്‌കൂള്‍ അധ്യാപകനാണ് ആത്മഹത്യ ചെയ്ത സര്‍വ്വേഷ് സിംഗ്‌

Continue Reading

india

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്

ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്.

Published

on

തമിഴ്‌നാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് 11 മരണം. നിരവധിപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്. തിരുപ്പത്തൂര്‍ കാരക്കുടി റോഡില്‍ പിള്ളയാര്‍പട്ടിക്ക് സമീപം കുമ്മങ്കുടിയിലാണ് അപകടമുണ്ടായത്.

തിരുപ്പൂത്തൂരില്‍ നിന്ന് കാരക്കുടിയിലേക്ക് വരികയായിരുന്ന ബസും കാരക്കുടിയില്‍ നിന്ന് ദിണ്ഡിഗലിലേക്ക് വരികയായിരുന്ന ബസും കുമ്മങ്കുടി പാലത്തിന് സമീപം നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.

Continue Reading

india

ദലിത് സ്ത്രീയെ സ്‌കൂളില്‍ പാചകം ചെയ്യുന്നത് തടഞ്ഞ സംഭവം; ആറുപേര്‍ക്ക് ജയില്‍ ശിക്ഷ

ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം.

Published

on

തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ സര്‍ക്കാര്‍ സ്‌കൂളിലെ പാചകത്തൊഴിലാളിയായ ദലിത് സ്ത്രീയെ സ്‌കൂളില്‍ പാചകം ചെയ്യുന്നതില്‍ നിന്ന് തടഞ്ഞ ആറുപേര്‍ക്ക് കോടതി രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം. കുട്ടികള്‍ക്ക് ആഹാരമുണ്ടാക്കുന്നത് ദലിത് സ്ത്രീയായതിനാല്‍ അനുവദിക്കില്ലെന്ന തീരുമാനമെടുത്ത് നാട്ടുകാരായ നിരവധിയാളുകള്‍ ചേര്‍ന്ന് ഇവരെ തടയുകയായിരുന്നു.

35 പേരായിരുന്നു കേസില്‍ പ്രതികളായത്. ഇതില്‍ 25 പേരെ എസ്.സിഎസ്.ടി പ്രത്യേക കോടതി വെറുതെവിട്ടു. നാലുപേര്‍ കേസിന്റെ വിചാരണക്കിടെ മരണപ്പെട്ടു. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളായ ആറുപേരെയാണ് കോടതി രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. പളനിസ്വാമി ഗൗണ്ടര്‍, എന്‍. ശക്തിവേല്‍, ആര്‍. ഷണ്‍മുഖം, എ. ദുരൈസ്വാമി, സി. വെള്ളിങ്കിരി, വി. സീതാലകഷ്മി എന്നിവരെയാണ് കോടതി രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

സ്‌കൂളില്‍ സംഭവം ഉണ്ടായതോടെ ദലിത് സ്?ത്രീയെ സ്‌കൂള്‍ അധികൃതര്‍ സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെയും ജാതീയ അധിക്ഷേപത്തിനെതിരെയും തമിഴ്‌നാട് തൊട്ടുകൂടായ്മ നിര്‍മാര്‍ജന സമിതി സമരവുമായി രംഗത്ത് വന്നിരുന്നു. പിന്നീട് തിരുമല സ്വദേശിയായ പപ്പല്‍ എന്നയാളാണ് കോടതിയില്‍ കേസ് നല്‍കിയത്. ഇതെത്തുടര്‍ന്ന് ചേവായുര്‍ പൊലീസ് കേസെടുത്തു. എസ്.സിഎസ്.ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് 35 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ നാലുപേര്‍ മരണമടഞ്ഞു.

Continue Reading

Trending