india

അദാനിക്കെതിരെ അന്വേഷണം നടത്തിയാൽ നഷ്ടം മറ്റൊരാൾക്ക് ; അതുകൊണ്ടാണ് അന്വേഷണത്തിന് തയ്യാറാകാത്തതെന്നും രാഹുൽ ​ഗാന്ധി

By webdesk15

September 02, 2023

അദാനിക്കെതിരെ അന്വേഷണം നടത്തിയാൽ നഷ്ടം അദാനിക്കായിരിക്കില്ലെന്നും, മറ്റൊരാൾക്കായിരിക്കുമെന്നും കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. അതുകൊണ്ടാണ് അദാനിക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവിടാത്തതെന്നും റായ്പൂരിൽ സംസാരിക്കവേ രാഹുൽഗാന്ധി പറഞ്ഞു. മോദി സർക്കാർ പ്രവർത്തിക്കുന്നത് ഏതാനും വ്യവസായികൾക്ക് വേണ്ടി മാത്രമാണ്. അദാനി വിദേശത്തേക്ക് കടത്തിയത് ആരുടെ പണമാണെന്ന് പറയണം. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയിട്ടും അന്വേഷണം ഇല്ലാത്ത അവസ്ഥയാണ് ഇവിടെയുള്ളത്. അദാനി മോദിയുടെ അടുപ്പക്കാരനാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളാണ് പറയുന്നതെന്നും രാഹുൽഗാന്ധി പറഞ്ഞു.