india

വീണ്ടും തകര്‍ന്നടിഞ്ഞ് അദാനി ഓഹരികള്‍

By webdesk11

March 28, 2023

ഓഹരി വിപണിയില്‍ വീണ്ടും ഗൗതം അദാനിക്ക് തിരിച്ചടി. കമ്പനികളുടെ ഓഹരികള്‍ക്ക് വന്‍ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. അദാനിയുടെ മുഴുവന്‍ ഓഹരികള്‍ക്കും ഇന്ന് നഷ്ടം നേരിട്ടു.

അദാനി എന്റര്‍പ്രൈസ് 7.06 ശതമാനമാണ് ഇടിഞ്ഞത്.അദാനി പോര്‍ട്‌സ് 5.66 ശതമാനം, അദാനി പവര്‍ അഞ്ചുശതമാനം, അദാനി ട്രാന്‍സ്മിഷന്‍ അഞ്ച് ശതമാനം, അദാനി ഗ്രീന്‍ എനര്‍ജി അഞ്ച് ശതമാനം, അദാനി ടോട്ടല്‍ ഗ്യാസ് അഞ്ച് ശതമാനം, അദാനി ലില്‍മര്‍ 4.9 ശതമാനം എന്നിങ്ങനെയാണ് ഓഹരി വില ഇടിഞ്ഞത്. എന്‍.ഡി.ടി.വിക്ക് 4.99 ശതമാനവും എ.സി.സിക്ക് 4.22 ശതമാനവും. അംബുജ സിമന്റിന്റെ ഓഹരി വില 2.91 ശതമാനം ഇടിഞ്ഞു.