kerala

തൃശൂരിലെ വോട്ട് ചേര്‍ക്കല്‍; ബി.എല്‍.ഒമാര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് ആക്ഷേപം

By webdesk17

August 13, 2025

തൃശൂരില്‍ വ്യാജ അഡ്രസ്സിലും കൃത്രിമമായും വോട്ടുചേര്‍ത്ത സംഭവത്തില്‍ ബി.എല്‍.ഒമാര്‍ക്കും വീഴ്ച സംഭവിച്ചെന്ന് ആക്ഷേപം. അപ്പാര്‍ട്‌മെന്റുകളും ഫ്‌ലാറ്റുകളും കേന്ദ്രീകരിച്ച് വ്യാപകമായി വോട്ട് ചേര്‍ത്തതും പരാതിയില്‍ നടപടി എടുക്കാത്തതും വീഴ്ചക്ക് തെളിവാണെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

അതേസമയം, ആദ്യമായാണ് ബിഎല്‍ഒ ചുമതല ഏറ്റെടുത്തതെന്നും പരിചയക്കുറവുണ്ടായെന്നുമാണ് പൂങ്കുന്നത്ത് ബി.എല്‍.ഒ ആയിരുന്ന വ്യക്തി നല്‍കിയ വിശദീകരണം.

തൃശൂര്‍ കേന്ദ്രീകരിച്ച് കൃത്രിമ രേഖകളിലൂടെ വോട്ട് ചേര്‍ക്കുന്നതായി 2024ലെ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ യുഡിഎഫ് പരാതിപ്പെട്ടിരുന്നു. 100ലധികം വോട്ടുകള്‍ ചേര്‍ത്തെന്ന പരാതി നല്‍കിയിട്ടും അവരെ വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കാന്‍ നടപടിയുണ്ടായില്ല. പരാതികള്‍ നല്‍കിയിട്ടും വ്യക്തമായ അന്വേഷണമോ നടപടിയോ ഉണ്ടായില്ലെന്ന് തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞിരുന്നു. ചില അപ്പാര്‍ട്‌മെന്റുകള്‍ സംബന്ധിച്ച് പരാതി ഉയര്‍ന്നപ്പോള്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തവര്‍ വോട്ട് ചെയ്യാതിരുന്ന സംഭവങ്ങളുമുണ്ട്.