ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ ഫേസ്ബുക്ക് പോസ്റ്റിട്ട യുവതിക്കെതിരെ കേസ്. ബംഗളൂരു സ്വദേശിനി പ്രഭ എന്‍ ബെലവംഗ്ലക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ് ആക്ഷേപകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് യുവതിക്കെതിരെ കേസെടുത്തതെന്ന് ബംഗളൂരു അഡീഷണല്‍ കമ്മീഷണര്‍ എസ്.രവി വ്യക്തമാക്കി. യുപി മുഖ്യമന്ത്രിയുടെ മോശം ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതായും ഇവര്‍ക്കെതിരായ പരാതിയില്‍ ഉന്നയിക്കുന്നു. സൈബര്‍ കുറ്റകൃത്യം, മതസ്പര്‍ദ്ദ വളര്‍ത്തല്‍, അപകീര്‍ത്തികരമായ പ്രചാരണം തുടങ്ങിയ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Be the first to write a comment.